WhatsApp Us
X
അധ്യക്ഷൻ്റെ സന്ദേശം

അധ്യക്ഷൻ്റെ സന്ദേശം

  • ഹോം
  • അധ്യക്ഷൻ്റെ സന്ദേശം

പ്രിയ സുഹൃത്തുക്കളെ,

2002ൽ പ്രവർത്തനമാരംഭിച്ച ഞങ്ങളുടെ ബാങ്ക് 21 വർഷത്തെ സേവനങ്ങൾ പൂർത്തിയാക്കി, ഇപ്പോൾ വളർച്ചയുടെ പുതിയ തലത്തിലേക്ക് നീങ്ങുകയാണ്. ബാങ്കിന്റെ പ്രാരംഭ ഘട്ടത്തിൽ അനേകം വെല്ലുവിളികളെയും പ്രതിബന്ധങ്ങളെയും ഞങ്ങൾ വിജയകരമായി മറികടന്നു. എന്നാൽ ഞങ്ങളുടെ ഇപ്പോഴത്തെ സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും ലളിതമായ കാരണങ്ങളായി അതിനെ നോക്കി കാണുന്നു. ഇന്നത്തെ നിലയിലേക്കുള്ള ബാങ്കിന്റെ അതിശയകരവും അസൂയപ്പെടുത്തുന്നതുമായ വളർച്ച നമ്മുടെ ഭരണ സമിതിയുടേയും ജീവനക്കാരുടെയും ഇടപാടുകാരുടെയും കൂട്ടായ ശക്തിയുടെ ഫലമാണ്.

കേരള സഹകരണ വായ്പാ മേഖല പലപ്പോഴും അതിന്റെ ചരിത്രത്തെ അടയാളപ്പെടുത്തുന്നത് സ്വാതന്ത്ര്യ കാലഘട്ടത്തിന് മുൻപുള്ള ‘ഐക്യ നാണയ സംഘങ്ങളുടെ’ പ്രവർത്തനങ്ങളിലേക്കാണ്. അത്തരം എളിയ തുടക്കങ്ങളിൽ നിന്ന്, സഹകരണ ബാങ്കുകളായി സ്വയം രൂപപ്പെടുത്തിയ സഹകരണ വായ്പാ സംഘങ്ങൾ ((PACS) നമ്മുടെ സംസ്ഥാനത്തിന്റെ വളർച്ചയിലും വികസനത്തിലും പ്രധാന പങ്ക് വഹിച്ചു. എന്നാൽ കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ സമാനതകളില്ലാത്ത നിലയിൽ എത്തിച്ചേരാൻ കാലിക്കറ്റ് സിറ്റി സർവ്വീസ് സഹകരണ ബാങ്കിന് സാധിച്ചിട്ടുണ്ട്.

ബാങ്കിംഗ് മേഖലയ്ക്കു അപ്പുറത്തേക്ക് ഞങ്ങളുടെ വ്യാപ്തി വിപുലീകരിച്ചുകൊണ്ട്, ഞങ്ങൾ നിരവധി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. 50 ഫളാറ്റുകളുള്ള അപ്പാർട്ടുമെന്റുകളുടെ പദ്ധതി , 12 മെഷീനുകളുള്ള ഡയാലിസിസ് സെന്ററിൽ സൗജന്യ ഡയാലിസിസ് നൽകുന്നു. ആധുനിക സൗകര്യങ്ങളോടു കൂടിയ മൊബൈൽ ഐസിയുവും, കോഴിക്കോട് ചകഠ ക്ക് സമീപം ചൂലൂരിലുള്ള എം.വി.ആർ. കാൻസർ ആൻഡ് റിസർച്ച് സെന്റർ (M.V.R.C.C.R.I) എന്നിവ ഇതിന് മകുടോദാഹരണങ്ങളാണ്.

2003 2004 സാമ്പത്തിക വർഷം മുതൽ ഞങ്ങൾ ലാഭകരമായി പ്രവർത്തിക്കുന്നു. അംഗങ്ങൾക്ക് 25% ലാഭ വിഹിതമായി നൽകി വരുന്നു.

ഈ നേട്ടത്തെ ആശ്ചര്യത്തോടെയും ചിലർ ചെറിയ അസൂയയോടെയും നോക്കി കാണുന്നു. എന്തായാലും, പൊതുസമൂഹം ഞങ്ങളെ അങ്ങേയറ്റം സംതൃപ്തിയോടെയും വിശ്വാസത്തോടെയുമാണ് സമിപീക്കുന്നത്. ഞങ്ങളുടെ ബാങ്കിന്റെ വളർച്ചയുടെ ഏക കാരണം നിങ്ങളുടെ ഈ നിരന്തര പിന്തുണയാണെന്ന് ഞാൻ വിശ്വസിക്കുന്നു. അത് ഞങ്ങളെ കേരളത്തിലെ ഒന്നാം നമ്പർ പ്രാഥമിക സഹകരണ സംഘം/ ബാങ്കാക്കി മാറ്റി.

2017 ൽ ഡയാലിസിസ് സെന്റർ അത്യാധുനിക സൗകര്യങ്ങളുള്ള ഞങ്ങളുടെ സ്വന്തം കെട്ടിടത്തിലേക്ക് മാറ്റാൻ കഴിഞ്ഞു എന്നതാണ് ഞങ്ങളുടെ ഏറ്റവും വലിയ നേട്ടമായി കരുതുന്നത്. 12 മെഷീനുകളുടെ സഹായത്തോടെ വൃക്ക സംബന്ധമായ പ്രശ്‌നങ്ങളാൽ ബുദ്ധിമുട്ടുന്ന 24 രോഗികൾക്ക് പ്രതിദിനം ഒരു പൈസ പോലും ഇടാക്കാതെ സൗജന്യമായി ചികിത്സ നൽകുന്നു.

ഏപ്രിൽ 1 മുതൽ മെയ് മാസം 30 വരെ എല്ലാ വർഷവും ബാങ്ക് കോഴിക്കോട് നഗരത്തിൽ എത്തുന്നവർക്ക് കടുത്ത വേനലിന്റെ കാഠിന്യം ഒഴിവാക്കാൻ പൊതുജനങ്ങൾക്ക് പ്രതിദിനം 5000 പാക്കറ്റ് മിൽമ ‘സംഭാരം’ (പാനീയം) വിതരണം ചെയ്യുന്നു. മുടങ്ങാതെ ചിട്ടയോടെയുള്ള ബാങ്കിന്റെ മറ്റൊരു പ്രവർത്തനമാണിത്.

ഞങ്ങളുടെ ബഹുമാന്യരായ എല്ലാ അംഗങ്ങളുടെയും ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും അഭ്യുദയകാംക്ഷികളുടെയും നിരന്തരമായ പിന്തുണയും സഹകരണവും ഇല്ലായിരുന്നുവെങ്കിൽ നമ്മുക്ക് ഇവയൊന്നും സാധ്യമാകുമായിരുന്നില്ല. ഞങ്ങളോടൊപ്പം കൂടെ ഉണ്ടായിരുന്നതിന് അവരിൽ ഓരോരുത്തർക്കും ഞാൻ നന്ദി പറയുന്നു. കൂടാതെ ഞങ്ങളുടെ ബാങ്കിന്റെ നിലവിലുള്ളതും വരാനിരിക്കുന്നതുമായ എല്ലാ പ്രവർത്തനങ്ങൾക്കും അവരുടെ പിന്തുണ അഭ്യർത്ഥിക്കുന്നു.

ശ്രീമതി പ്രീമ മനോജ്
ചെയർപേഴ്സൺ