WhatsApp Us
X
കാർഷിക വായ്പകൾ

കാർഷിക വായ്പകൾ

കാർഷിക വായ്പകൾ

കാർഷിക വായ്പകൾ

കാർഷിക മേഖലയ്ക്ക് പിന്തുണയും പ്രോത്സാഹനവും നൽകുകയെന്ന കാഴ്ചപ്പാടോടെ, കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്ക് എല്ലാ വിഭാഗത്തിലും ഉൾപ്പെട്ട കർഷകർക്കായി കാർഷിക വായ്പകൾ നൽകുന്നതിനായി വിവിധ ഇനം പദ്ധതികൾ അവതരിപ്പിച്ചിട്ടുണ്ട്.  കർഷകരെ പരമാവധി സഹായിക്കുന്നതിന് വായ്പകൾ വളരെ കുറഞ്ഞ പലിശ നിരക്കിലാണ് നൽകുന്നത്. രാജ്യത്തിന്റെ പരമ്പരാഗത കാർഷിക മേഖല ഗുരുതരമായ വെല്ലുവിളികൾ നേരിടുന്ന ഈ സമയത്ത്, ഇത്തരം സംരംഭങ്ങൾ തീർച്ചയായും വലിയ സഹായമായിരിക്കും.

രാജ്യം പുരോഗതിയിലേക്ക് കുതിക്കണമെങ്കിൽ കാർഷിക മേഖല ഏതെങ്കിലും തരത്തിലുള്ള സ്വയംപര്യാപ്തത കൈവരിക്കേണ്ടതുണ്ടെന്ന് ബാങ്ക് വിശ്വസിക്കുന്നു. അതിനാലാണ് ഇത്തരം കർഷക സൗഹൃദ വായ്പാ പദ്ധതികൾ അവതരിപ്പിക്കുന്നത്. കർഷകർക്ക് ആവശ്യമുള്ളപ്പോഴെല്ലാം ഈ വായ്പകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

പലിശ നിരക്ക് കുറവായതിനാൽ, വലിയ ബുദ്ധിമുട്ടുകൾ കൂടാതെ ആവശ്യങ്ങൾ നിറവേറ്റാനാകുമെന്നതും, പ്രയാസമില്ലാതെ പൈസ തിരിച്ചടയ്ക്കാൻ സാധിക്കുമെന്നതും സാധാരണക്കാരായ കർഷകർക്ക് ആശ്വാസവുമാവും.