സ്വർണത്തേക്കാൾ മൂല്യവും ലാഭകരവുമായ ഒരു നിക്ഷേപവും ഭൂമിയിൽ ഇല്ല. നമ്മുടെ ശരീരത്തെ അലങ്കരിക്കുക എന്നതാണ് പരമ്പരാഗതമായ ഉപയോഗമെങ്കിൽ, ഇന്ന് അത് പണത്തിന്റെ സുരക്ഷക്കായി നമ്മുടെ ജീവിതത്തെ അലങ്കരിക്കാൻ ഉപയോഗിക്കുന്നു. പെട്ടെന്നുള്ള സാമ്പത്തിക ആവശ്യത്തിനായി ഇന്ന് ഏറ്റവും കൂടുതൽ സ്വീകാര്യമായ ആസ്തികളിൽ ഒന്നാണ് സ്വർണ്ണ വായ്പകൾ. പ്രത്യേകിച്ചും ഇന്ത്യപോലുള്ള രാജ്യങ്ങളിൽ ആളുകൾക്ക് പണം ആവശ്യമായി വരുമ്പോൾ, സ്വർണ്ണ വായ്പകൾ വലിയ സഹായമാണ്.
കാലിക്കറ്റ് സിറ്റി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഞങ്ങളുടെ പ്രിയപ്പെട്ട ഉപഭോക്താക്കൾക്കായി സിറ്റി ഗോൾഡ് എന്ന പേരിൽ പ്രത്യേക സ്വർണ്ണ വായ്പാ പദ്ധതി അവതരിപ്പിച്ചിട്ടുണ്ട് . ഈ പദ്ധതി അനുസരിച്ച്, കാർഷിക, കാർഷികേതര ആവശ്യങ്ങൾക്കായി സ്വർണ്ണ വായ്പകൾ നൽകുന്നു.
കൃഷി, ചെറുകിട വ്യാപാര സംരംഭങ്ങൾ തുടങ്ങിയ മേഖലകളെ പ്രോത്സാഹിപ്പിക്കുന്നതിനായി വളരെ കുറഞ്ഞ പലിശ നിരക്കിലാണ് ഈ വായ്പകൾ നൽകുന്നത് എന്നതാണ് പദ്ധതിയുടെ പ്രത്യേകത. തിരിച്ചടവ് ശേഷി അത്ര മികച്ചതല്ലാത്ത ആളുകൾക്ക് ഈ സംവിധാനം കാര്യമായ പ്രയോജനം ചെയ്യും. ഞങ്ങളുടെ എല്ലാ ശാഖകളിലും ദിവസവും രാവിലെ 10 മുതൽ വൈകിട്ട് 5 മണി വരെയാണ് ഈ സൗകര്യം.