ഭാവി കുട്ടികളുടെ കൈകളിലാണ്. അവർക്ക് വിജയകരമായ വഴികളിലേക്കെത്താൻ ഇവിടെ പ്രത്യേകമായ സ്‌കീം ഉണ്ട്. നമ്മുടെ കുട്ടികളെ സാമ്പത്തികമായി ശാക്തീകരിക്കാനും അവരുടെ നാളെ സുരക്ഷിതമാക്കാനും ലക്ഷ്യമിട്ടുള്ള കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്കിന്റെ പുതിയ ആശയമാണ് സിറ്റി കിഡ്‌സ് നിക്ഷേപ പദ്ധതി. ഈ സ്കീം അനുസരിച്ച്, 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് നിക്ഷേപം ആരംഭിക്കാം. ആരംഭിക്കാൻ 100 രൂപ മതിയാകും, തുടർന്ന് അവർക്ക് ഇഷ്ടമുള്ള തുകകൾ നിക്ഷേപത്തിലേക്ക് ചേർക്കുന്നത് തുടരാം. ആ കുട്ടി പ്രായപൂർത്തി ആകുന്നതുവരെ രക്ഷിതാക്കൾക്കായിരിക്കും ഈ അക്കൗണ്ട് പ്രവർത്തിപ്പിക്കാനുള്ള അവകാശം. കുട്ടിക്ക് 18 വയസ്സ് തികയുമ്പോഴേക്കും മൊത്തം നിക്ഷേപ തുക 10000 രൂപ കടന്നാൽ സ്ഥിര നിക്ഷേപമായി മാറ്റാം.
ഈ സ്കീമിന്റെ മറ്റൊരു നേട്ടം എന്തെന്നാൽ 10 രൂപ മുതൽ എത്ര തുക വേണമെങ്കിലും നിക്ഷേപത്തിൽ ചേർക്കാം. ഇത് കുട്ടികളിൽ ഉത്തരവാദിത്തബോധവും ആത്മാഭിമാനവും വളർത്തിയെടുക്കാനും പണം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പഠിക്കാനും സഹായിക്കും. അവർ കൂടുതൽ പക്വതയും ഉത്സാഹവുമുള്ള വ്യക്തികളായി വളരാൻ ഈ സ്‌കീം ഉപകരിക്കും. ഇത് സ്കൂളുകളിൽ മുമ്പുണ്ടായിരുന്ന സഞ്ചയിക പോലുള്ള ഒരു പദ്ധതിയാണ്.