സാധാരണക്കാരിൽ സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്ക് നിത്യ നിധി നിക്ഷേപങ്ങൾ എന്ന പ്രത്യേക പദ്ധതിക്ക് ജീവൻ നൽകിയത്. ഉപഭോക്താക്കൾക്ക് അവരുടെ ഇഷ്ടാനുസരണം ചെറുതോ വലുതോ ആയ തുകകൾ അവരുടെ ബാങ്ക് ബാലൻസിലേക്ക് ചേർക്കുന്ന പ്രതിദിന നിക്ഷേപ പദ്ധതിയാണിത്. ദിവസവേതന അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്കും ചെറുകിട വരുമാനക്കാർക്കും ഈ പദ്ധതി പ്രത്യേകിച്ചും പ്രയോജനമാണ്. 100 രൂപയിൽ താഴെയുള്ള തുകകൾ നിക്ഷേപിച്ചു കൊണ്ട് ബാങ്ക് അക്കൗണ്ടുകൾ സജീവമായി നിലനിർത്താനാകും.
നിത്യ നിധി നിക്ഷേപ പദ്ധതിയുടെ ഏറ്റവും വലിയ നേട്ടം, പണം നിക്ഷേപിക്കാൻ ഉപഭോക്താക്കൾ ഞങ്ങളുടെ ഏതെങ്കിലും ബാങ്ക് ശാഖകളിൽ വരേണ്ടതില്ല എന്നതാണ്. ഞങ്ങളുടെ നിത്യ നിക്ഷേപ ഏജൻന്റുമാർ ഉപഭോക്താക്കളുടെ പക്കൽ പോയി തുക ശേഖരിക്കും, അതുവഴി ഉപഭോക്താക്കൾക്ക് ജോലിയിൽ മുഴുവനായി സമയം അർപ്പിക്കാൻ കഴിയും.
ഏജന്റുമാരുടെ പക്കൽ പാംടെക് മെഷീനുകൾ ഉണ്ടായിരിക്കും. അതുവഴി ഉപഭോക്താക്കളുടെ ഇടപാടുകൾക്ക് തത്സയം രശീതി ലഭിക്കുന്നതാണ്. ഇതിൽ കൂടുതൽ എന്ത് സേവനമാണ് ഒരാൾക്ക് ആവശ്യപ്പെടാൻ കഴിയുക?