WhatsApp Us
X
റിക്കറിംഗ് ഡെപ്പോസിറ്റ്‌സ് (RD)

റിക്കറിംഗ് ഡെപ്പോസിറ്റ്‌സ് (RD)

റിക്കറിംഗ് ഡെപ്പോസിറ്റ്‌സ് (RD)

റിക്കറിംഗ് ഡെപ്പോസിറ്റ്‌സ് (RD)

പ്രതിമാസം നിശ്ചിത തുക നിക്ഷേപങ്ങളായി ഒരു നിശ്ചിത സമയത്തേക്ക് നിക്ഷേപിക്കുന്നതാണ് റിക്കറിംഗ് ഡെപ്പോസിറ്റ്. സ്ഥിര നിക്ഷേപങ്ങളെപ്പോലെ അവ ഒരു വർഷത്തേക്കോ അതിൽ കൂടുതലോ നിശ്ചിത കാലയളവിലേക്കാണ്. ഫിക്സഡ് ഡിപ്പോസിറ്റുകൾക്ക് ബാധകമായ അതേ പലിശനിരക്കാണ് റിക്കറിംഗ് ഡെപ്പോസിറ്റിനും. 12, 24, 36 അല്ലെങ്കിൽ 60 മാസ കാലയളവിലേക്ക് പ്രതിമാസ അടിസ്ഥാനത്തിൽ നിശ്ചിത തുകകൾ (50 രൂപയുടെ ഗുണിതങ്ങൾ) നൽകിയാൽ മതിയാകും. നിങ്ങൾ നിക്ഷേപം പിൻവലിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, മെച്യൂരിറ്റി കാലയളവ് വരെ കാത്തിരിക്കേണ്ടതില്ല എന്നതാണ് വ്യത്യാസം. പിൻവലിക്കൽ തീയതി വരെ നിങ്ങൾക്ക് പലിശ ലഭിക്കും.

റിക്കറിംഗ് ഡെപ്പോസിറ്റ് പല തരത്തിൽ സഹായകരവും പ്രയോജനകരവുമാണ്. നിക്ഷേപിച്ച തുകയ്ക്ക് നിങ്ങൾക്ക് നല്ല പലിശ ലഭിക്കുമെന്നതാണ് പ്രധാന സവിശേഷത. കൂടാതെ, നിങ്ങൾക്ക് പണം ആവശ്യമുള്ളപ്പോഴെല്ലാം പിൻവലിക്കൽ തീയതി വരെ കണക്കാക്കിയ പലിശ സഹിതം എപ്പോൾ വേണെമെങ്കിലും നിക്ഷേപം പിൻവലിക്കാം. ഒരു നിശ്ചിത കാലയളവിൽ പതിവ് പ്രതിമാസ നിക്ഷേപങ്ങളിലൂടെ ഉപഭോക്താക്കളുടെ സമ്പാദ്യം കെട്ടിപ്പടുക്കാനുള്ള അവസരമുണ്ടാക്കുന്നതോടൊപ്പം ഇത് അവരെ ശാക്തീകരിക്കുകയും ചെയ്യുന്നു.