ഉപഭോക്തൃ സൗഹൃദ ഇൻഷൂറൻസ് പോളിസികളും വ്യത്യസ്‌ത സമീപനങ്ങളും വിതരണവുമാണ് കാലിക്കറ്റ് സിറ്റി സർവ്വീസ് കോഓപ്പറേറ്റീവ് ബാങ്കിനെ മറ്റു ബാങ്കുകളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ഉപഭോക്താക്കളാണ് ഏതൊരു ബിസിനസിന്റെയും കാതൽ എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അവരുടെ ആവശ്യങ്ങൾ പൂർണ്ണമായും നിറവേറ്റുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അതുകൊണ്ടാണ് ഞങ്ങളുടെ എല്ലാ ഡെപ്പോസിറ്റ് സ്കീമുകളും ലോൺ പ്ലാനുകളും ഉപഭോക്താവിന്റെ ആവശ്യങ്ങൾ അടിസ്ഥാനമാക്കി തയ്യാറാക്കുന്നത്.
ഞങ്ങളുടെ സേവന പാരമ്പര്യം എടുത്തുനോക്കിയാൽ നിരവധി പൊൻതൂവലുകൾ കാണാം. ബാങ്കിങ് മേഖലയിൽ ആദ്യമായി കൊണ്ടുവന്ന പല ചരിത്രങ്ങളും കാലിക്കറ്റ് സിറ്റി സർവ്വീസ് കോഓപ്പറേറ്റീവ് ബാങ്കിനുണ്ട് . 8 ഇൽ 8 സ്‌കോർ ബാങ്കിംഗ് ഉള്ള ആദ്യത്തെ സഹകരണ ബാങ്കാണിത്. മികച്ച നിലവാരത്തിനും ഉപഭോക്തൃ സംതൃപ്തിക്കും വേണ്ടിയുള്ള ഒരു സംരംഭത്തിലേക്കുള്ള യാത്രയിൽ, 2005 സെപ്തംബർ 1 മുതൽ ബാങ്ക് ഒരു 'ക്ലാസ് 1 സ്പെഷ്യൽ ഗ്രേഡ് ബാങ്കായി' പ്രമോഷൻ ചെയ്യപ്പെട്ടു. 01/4/2013 മുതൽ സൂപ്പർ ഗ്രേഡ് ബാങ്ക് എന്ന നിലയും ആ മാനദണ്ഡങ്ങൾ അനുസരിച്ചുമാണ് ഇവിടെ പ്രവർത്തനങ്ങൾ നടക്കുന്നത്.
ഏതൊരു സ്ഥാപനത്തിന്റെയും വിജയത്തെ നിർണയിക്കുന്ന പ്രധാന ഘടകമാണ് ജീവനക്കാരുടെ ഗുണനിലവാരവും നിസ്വാർത്ഥ സേവനവും. കാലിക്കറ്റ് സിറ്റി സർവീസ് കോഓപ്പറേറ്റീവ് ബാങ്കിന്റെ നട്ടെല്ലും സമ്പാദ്യവുമായ പ്രതിബദ്ധതയുള്ള വിശ്വസ്തരായ തൊഴിലാളികളെ ലഭിച്ചത് ബാങ്കിന്റെ ഭാഗ്യമാണ്. ഇന്ന് ബാങ്കിൽ 185 സ്ഥിരം ജീവനക്കാരുണ്ട്. കമ്മീഷൻ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന 31 നിത്യ നിധി കളക്ഷൻ ഏജന്റുമാരും പട്ടികയിലുണ്ട്. ഞങ്ങളുടെ ജീവനക്കാരുടെ വ്യക്തിപരവും തൊഴിൽപരവുമായ വികസനത്തിനും ക്ഷേമത്തിനും ബാങ്ക് വളരെ പ്രതിജ്ഞാബദ്ധമാണ്. ഇതിന്റെ ഭാഗമായി ജീവനക്കാർക്ക് മികച്ച പ്രൊഫഷണലുകളായി മാറാൻ അവരെ സഹായിക്കുന്ന വിവിധങ്ങളായ പരിശീലന പരിപാടികളും വർക്ക് ഷോപ്പുകളും ബാങ്ക് നടത്തിവരുന്നു.